Saturday, 4 January 2014

03-01-2014  നു വകുപ്പിലെ കാലിക പ്രസക്തമായ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിയുമായി സംസ്ഥാന ഭാരവാഹികൾ ചർച്ച നടത്തുകയും നിവേദനങ്ങൾ നൽകുകയും ചെയ്തു
പ്രധാന വിഷയങ്ങൾ
1.  KSSSP
 15-02-2011 ബഹു. വകുപ്പുമന്ത്രിയുമായി നടത്തിയ ചർച്ചയിൽ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ ആശങ്കകൾക്ക്‌ പരിഹാരം കണ്ടെത്തിയതിനു ശേഷമെ KSSSP നിർദേശങ്ങൾ നടപ്പിലാക്കൂ എന്ന് ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ ആശങ്കകൾക്ക്‌ പരിഹാരം കണ്ടെത്താതെയും, അടിസ്ഥാന സൗകര്യം ഉൾപ്പടെ ഒരു കാര്യങ്ങളിലും ഒന്നും ചെയ്യാതെ ഉന്നത തസ്തികകൾ മാത്രം സൃഷ്ടിച്ച് ഉത്തരവിന്മേൽ മേൽ നടപടികൾ ഉണ്ടാകരുതെന്ന് ബഹു. വകുപ്പുമന്ത്രിയോട് ആവശ്യപ്പെട്ടു.
2. അഡ്-ഹോക്ക് സർവെകളുടെ സമയക്രമം സംബദ്ധിച്ച്
അഡ്-ഹോക്ക് സർവെകളുടെ പൈലറ്റ്‌ സ്റ്റഡി നടത്തി, വർഷം തോറും നടത്തേണ്ട സർവേകൾ മുൻകൂട്ടി നിശ്ചയിച്ച് സമയം ക്രമപ്പെടുത്തി സാധാരണ ജോലിക്ക് പുറമേ ഒരേ സമയം മറ്റൊരു സർവ്വെ കൂടി മാത്രമേ നടത്താവൂ.
3. ഇപ്പോൾ നടന്നുവരുന്ന Business Register Survey, Horticultural Survey എന്നിവയിലെ അശാസ്ത്രീ യതയും എങ്ങിനെ ശരിയായ രീതിയിൽ ഈ സർവേ നടത്താം എന്നും ബഹു. വകുപ്പുമന്ത്രിയോട് വിശദീകരിച്ചു.
4. പത്താം ശമ്പളകമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ(Terms of Reference) വകുപ്പിലെ ജീവനക്കാരുടെ യോഗ്യത വർധിപ്പിച്ചത് ഉൾപ്പെടുത്തണമെന്ന് വകുപ്പ് മന്ത്രിയ്ക്കും ധന വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.
5. കാർഷിക സെൻസസ്, ഭക്ഷ്യ സുരക്ഷാ സർവേ എന്നിവയുടെ ഹോണറെറിയം വർഷങ്ങൾ ആയിട്ടും ലഭിക്കാത്ത വിവരം മന്ത്രിയുടെ പ്രത്യേക ശ്രദ്ദയിൽപ്പെടുത്തി.

 

No comments:

Post a Comment