10-ം ശമ്പളകമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് സർക്കാറിന് ഇന്നലെ സമർപ്പിച്ചു. ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ ചെയർമാനായ ശമ്പള കമ്മീഷൻ മുൻ കാലങ്ങളിൽ നിന്ന് വത്യസ്തമായി കാര്യങ്ങൾ വസ്തുനിഷ്ടമായി മനസ്സിലാക്കും എന്നാണ് കമ്മീഷനുമായി ചർച്ചനടത്തിയ ഘട്ടത്തിൽ ഞങ്ങൾ വിലയിരുത്തിയത്. അതുകൊണ്ടുതന്നെ ജീവനക്കാരുമായി സംവേദിച്ച അവസരങ്ങളിൽ ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ജീവനക്കാർ പ്രതീക്ഷകൈവിടേണ്ട കാര്യമില്ലെന്ന് ESTSO ഭാരവാഹികൾ പറഞ്ഞിട്ടുള്ളതുമാണ്. പക്ഷേ ഇന്നലെ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് വകുപ്പിലെ ജീവനക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. വകുപ്പിലെ ജീവനക്കാരുടെ യോഗ്യത പ്രത്യേക വിഷയങ്ങളിലുള്ള ബിരുദമാക്കിയത് കണക്കീലെടുത്തുള്ള പരിഗണന കമ്മീഷൻ നൽകേണ്ടതായിരുന്നു. രാജ്യത്തെ ആസൂത്രണപ്രക്രിയയിൽ സ്തിതിവിവര കണക്കുകളുടെ പ്രസക്തി മനസ്സിലാക്കിയ .വ്യക്തിയാണ് കമ്മിഷൻ ചെയർമാനെന്ന തോന്നലാണ് കമ്മിഷനുമായുൾല ചർച്ച കഴിഞ്ഞപ്പോൾ ഞങ്ങൾക്കുണ്ടായിരുന്നത്. ഇക്കണൊമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ജീവനക്കാർ കൂടി ചേർന്ന് ശേഖരിച്ച നാഷണൽ സാമ്പിൾ സർവ്വേയുടെ കണക്കുകൾ ഉപോൽബലകമാക്കിയാണ് കമ്മിഷൻ ഈ റിപ്പോർട്ട് തയ്യാറാക്കിയതെന്നതും നാം കാണാതിരുന്നുകൂട. നാഷണൽ സാമ്പിൽ സർവ്വേ ഓഫീസിലേയും സംസ്ഥാനത്തെ ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേയും ജീവനക്കാർ ഒരുപോലെ ചെയ്യുന്ന ജോലിക്ക് ടി രണ്ട് വകുപ്പിലേയും ജീവനക്കർക്ക് ലഭിക്കുന്ന വേതനത്തിന്റേയും യാത്രാ ബത്തയുടേയും അന്തരം ഞങ്ങൾ കമ്മിഷനെ പ്രത്യേകം ചാർട്ട് തയ്യാറാക്കി മനസ്സിലാക്കികൊടുത്തിരുന്നതാണ്. എന്നാൽ ഇതൊന്നും പരിഗണിച്ചുള്ള ഒരു റിപ്പോർട്ടല്ല സർക്കറിന് സമർപ്പിച്ചിരിക്കുന്നതെന്നതിൽ വകുപ്പിലെ ജീവനക്കാർ വളരെയേറെ ഖിന്നരാണ്. പ്രതീക്ഷകൾ കൈവിടാതെയുള്ള പോരാട്ട വഴികളിൽ എല്ലാ ജീവനക്കരുടേയും മനസ്സ് ഉണ്ടാകനമെന്ന് അഭ്യർത്ഥിക്കുന്നു.
കെ. ആർ. തങ്കജി, ജനറൽ സെക്രടറി, ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ടെക്നിക്കൽ സ്റ്റാഫ് ഓർഗനൈസേഷൻ കേരള
കെ. ആർ. തങ്കജി, ജനറൽ സെക്രടറി, ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ടെക്നിക്കൽ സ്റ്റാഫ് ഓർഗനൈസേഷൻ കേരള
No comments:
Post a Comment