സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 19-04-2016 നു തിരുവനന്തപുരം വികാസ് ഭവനിൽ വെച്ച് 2016 ലെ അംഗത്വ വിതരണത്തിനു തുടക്കം കുറിച്ചു. അന്നേ ദിവസം വികാസ് ഭവനിൽ നിന്ന് ആകെ 78 പേർ അംഗത്വം സ്വീകരിച്ചു.
- ശമ്പള പരിഷ്കരണ അനൊമലിയുമായി ബന്ധപ്പെട്ട് അനൊമലി റെക്ടിഫിക്കേഷൻ സെൽ, ഫിനാൻസ് സെക്രട്ടറി, പ്ലാനിംഗ് സെക്രട്ടറി, ഡയറക്ടർ ജനറൽ എന്നിവർക്ക് നിവേദനം നൽകി.
- സംഘടനയുടെ സംസ്ഥാന സമ്മേളനം പാസാക്കിയ പ്രമേയങ്ങൾ പ്ലാനിംഗ് സെക്രട്ടറി, പി.&എ.ആർ.ഡി., ഡയറക്ടർ ജനറൽ എന്നിവർക്ക് നൽകി.
- പരിശീലനങ്ങളിൽ ലൈൻ ഡിപ്പാർട്ട്മെന്റ് ജീവനക്കാരെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ഡയറക്ടർ(SASA) യ്ക്കും , ഡയറക്ടർ ജനറലിനും നിവേദനം നൽകി.
- ചില താലൂക്കുകളിൽ കൃഷിചെലവ് സർവ്വെ എസ്.ഐ / ടി.എസ്.ഓ മാർ ചെയ്യണമെന്ന നിർദ്ദേശം സംബന്ധിച്ച് നിവേദനം നൽകി.
No comments:
Post a Comment