Friday, 22 May 2026

പാലക്കാട് ജില്ലാ കൺവെൻഷനും, പുതിയ ജില്ലാ കമ്മിറ്റി തെരെഞ്ഞെടുപ്പും

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജീവനക്കാരുടെ ഔദ്യോഗിക സംഘടനയായ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിസ്റ്റിക്സ് ടെക്നിക്കൽ സ്റ്റാഫ് ഓർഗനൈസേഷന്റെ (ESTSO) പാലക്കാട് ജില്ലാ കൺവെൻഷനും, പുതിയ ജില്ലാ കമ്മിറ്റി തെരെഞ്ഞെടുപ്പും നടന്നു. പ്രസ്തുത പരിപാടി ESTSO മുൻ സംസ്ഥാന പ്രസിഡണ്ടും, ESGOO ( Economics & Statistics Gazetted Officers Organisation) സംസ്ഥാന പ്രസിഡണ്ടുമായ ശ്രീ.ഉമ്മർ ഫാറൂക്ക് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ശ്രീ. സാബിർ എ (ESTSO സംസ്ഥാന പ്രസിഡണ്ട്) അദ്ധ്യക്ഷ്യം വഹിച്ചു, ശ്രീ.പ്രമോദ് സി.(സംസ്ഥാന കമ്മിറ്റി അംഗം) സ്വാഗതവും, ശ്രീ.സ്റ്റാർവിൻ (ESTSO സംസ്ഥാന സെക്രട്ടറി)മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു, മുതിർന്ന അംഗം ശ്രീ.കെ. ശ്രീകുമാർ സംഘടനാ ചർച്ചക്ക് നേതൃത്വം നൽകി.


തുടർന്ന് നടന്ന ജില്ലാ കമ്മിറ്റി തെരെഞ്ഞെടുപ്പിൽ ഭാരവാഹികളായി 


ജില്ലാ പ്രസിഡണ്ട് - ശ്രീ.അനീസ്  എ (ഒറ്റപ്പാലം താലൂക്ക്)


വൈസ് പ്രസിഡൻ്റുമാർ

കാസിം (ചിറ്റൂർ താലൂക്ക്)

സരിത ( പാലക്കാട് താലൂക്ക്)


ജനറൽ സെക്രട്ടറി - ശ്രീമതി മൃദുല (ഒറ്റപ്പാലം താലൂക്ക്)


ജോയിന്റ്  സെക്രട്ടറി

സൗമ്യ (മണ്ണാർക്കാട് താലൂക്ക്)


ട്രഷറർ 

പ്രമോദ് സി (ആലത്തൂർ താലൂക്ക്)


ജില്ലാ കമ്മിറ്റി അംഗങ്ങൾ


ശിവശങ്കർ,കനകമണി (ചിറ്റൂർ താലൂക്ക്) 


രജനി കെ അപ്പുകുട്ടൻ ,വിദ്യ (ആലത്തൂർ താലൂക്ക് )


അനൂപ്, ശ്രീജ, *ഹരിത,അനശ്വര

(ഒറ്റപ്പാലം താലൂക്ക്)


സിൻസി,ഐശ്വര്യ (പാലക്കാട്‌ താലൂക്ക് )


സെറീന ഖാദർ,സുന ജ (പാലക്കാട്‌ സിവിൽ സ്റ്റേഷൻ)


സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഫീൽഡ് തല ജോലികൾക്കായി രൂപകൽപ്പന നൽകിയിരിക്കുന്ന സോഫ്റ്റ്‌വെയർ (AIDEA) ഒരുപാട് അപാകതകളും, ജീവനക്കാർക്ക് അമിതമായ ജോലിഭാരവും, ഒട്ടും പ്രായോഗികമല്ലാത്തതുമാണെന്നും ചർച്ചയിൽ ജീവനക്കാർ അഭിപ്രായപ്പെട്ടു. സോഫ്റ്റ് വെയറിന്റെ  പ്രവർത്തനം ഉന്നത ഉദ്യോഗസ്ഥർ ഫീൽഡിൽ വന്ന് ഉപയോഗിച്ച് ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ കണ്ടെത്തി, കുറ്റമറ്റ രീതിയിൽ പരിഷ്കരിച്ചതിന് ശേഷം മാത്രമേ നടപ്പിലാക്കാവൂ എന്ന് യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു,








No comments:

Post a Comment