വകുപ്പിലെ തസ്തികകൾ നിർത്തലാക്കുവാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിയുമായി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.കെ.ആർ.തങ്കജി, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ശ്രീ. ടി.എ.മുഹമ്മദ് അമീൻ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കൾ കൂടിക്കാഴ്ച നടത്തുകയും വിശദമായ നിവേദനം നൽകുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ സി.എം.ഡി നടത്തുന്ന വർക്ക് സ്റ്റഡി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനു ശേഷം മാത്രമേ പ്രസ്തുത വിഷയത്തിൽ തീരുമാനം എടുക്കൂ എന്ന് വകുപ്പ് മന്ത്രി ഉറപ്പ് നല്കി. പ്രസ്തുത വിഷയത്തിലുള്ള നിവേദനം ധനകാര്യ മന്ത്രിക്കും നൽകുകയുണ്ടായി.
No comments:
Post a Comment