ശമ്പളകമ്മീഷൻ നൽകിയ ERRATUM - താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരുടെ ശമ്പളം വർദ്ധിക്കും
24-07-2015 നു ശമ്പളകമ്മീഷനുമായി നടന്ന കൂടിക്കാഴ്ചയിൽ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ സീനിയർ സൂപ്രണ്ടിനും ജില്ലാ ഓഫീസർ അഡ്മിനിസ്ട്രെറ്റീവ് അസിസ്റ്റന്റിനും തുല്യമാണെന്ന് തെളിയിക്കുന്ന 1985 ലെ ഉത്തരവിന്റെ പകർപ്പ് നാം നൽകിയിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ സർക്കാരിന് ഒരു ERRATUM നൽകാം എന്നു ശമ്പളകമ്മീഷൻ അറിയിച്ചിരുന്നു. എന്നാൽ ശമ്പളകമ്മീഷൻ നൽകിയ ERRATUM പ്രകാരം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരുടെ മാത്രം ശമ്പളം വർദ്ധിക്കുകയും അഡിഷണൽ ജില്ലാ ഓഫീസറുടെ ശമ്പളം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറുടെ ശമ്പളത്തെക്കാൾ കുറഞ്ഞു പോവുകയും, ജില്ലാ ഓഫീസർ അഡ്മിനിസ്ട്രെറ്റീവ് അസിസ്റ്റന്റിനു തുല്യമാകാതെ പോവുകയും ചെയ്യുന്നു. ഇത് വളരെ വലിയ അനൊമലി ആണ്.
കൂടാതെ നോണ്‍-ഗസറ്റഡ് തസ്തികകളിൽ ഉയർത്തിയ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ ശമ്പളം എന്നതും ഇപ്പോഴും നിഷേധിക്കപ്പെട്ടിരിക്കുന്നു.
ഇക്കാര്യങ്ങൾ എല്ലാം 24-07-2015 നു ശമ്പളകമ്മീഷനുമായി നടന്ന കൂടിക്കാഴ്ചയിൽ ചൂണ്ടികാണിച്ചിരുന്നതാണ്.
ശമ്പളകമ്മീഷൻ ഉത്തരവ് ഇറങ്ങുന്നതിനു മുൻപ് തന്നെ ഈ അനോമലികൾ പരിഹരിക്കുന്നതിനായി ശ്രമിച്ചുവരുന്നു. ഇത്തരം ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകണമെന്നും വേണ്ടിവന്നാൽ ഐക്യത്തോടെ വർദ്ധിതവീര്യത്തോടെ സമരരംഗത്തേക്ക് ഇറങ്ങാൻ തയ്യാറാവണമെന്നും അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment