ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ (ഇ.എസ്.റ്റി.എസ്.ഒ.) നേതാക്കൾ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാനുമായി ചർച്ച നടത്തി.
സംസ്ഥാനത്തെ സ്ഥിതിവിവര കണക്കുകൾ ശരിയായ കാഴ്ചപ്പാടോടെ കൃത്യമായി ശേഖരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് സംസ്ഥാന ജനറൽ സെക്രട്ടറി ടോണി സെബാസ്റ്റ്യനും അസിസ്റ്റന്റ് ജനറൽ സെക്രട്ടറി പി.ജയകൃഷ്ണനും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാനോട് ആവശ്യപ്പെട്ടു. കമ്മീഷൻ ചെയർമാൻ പി.സി.മോഹനനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്. സമഗ്രമായ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നതിന് അനുഗുണമായ സ്റ്റാഫ് പാറ്റേൺ ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ഇപ്പോഴില്ലെന്ന് അദ്ദേഗത്തിനു നൽകിയ നിവേദനത്തിൽ ചൂണ്ടി കാട്ടി. ത്രിതല പഞ്ചായത്തുകളിൽ ഉൾപ്പെടെ സ്റ്റാറ്റിസ്റ്റിക്സ് സെല്ലുകൾ ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാറിന്റെ സഹായം അടിയന്തിരമായി ലഭ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
![]() | ||
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാന് ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ടെക്നിക്കൽ സ്റ്റാഫ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടോണി സെബാസ്റ്റ്യൻ നിവേദനം നൽകുന്നു |
very good attempt
ReplyDeleteനല്ല തുടക്കം - ആശംസകൾ
ReplyDeleteവളരെ നല്ല പ്രവർത്തനം
ReplyDelete