പ്രതിസന്ധികളിൽ പതറാതെ മുന്നേറിയ നന്മ നിറഞ്ഞ ആ മഹദ് വ്യക്തിത്വത്തിന് ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ടെക്നിക്കൽ സ്റ്റാഫ് ഓർഗനൈസേഷന്റെ ആദരാഞ്ജലികൾ

സാധാരണക്കാരുടെ കാണപ്പെട്ട ദൈവമായിരുന്നു കെ. എം. മാണി. ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ജീവനക്കാരുടെ കവർന്നെടുക്കപ്പെട്ട അവകാശം പുനസ്ഥാപിക്കുന്നതിന് മുട്ടാത്ത വാതിലുകൾ ഇല്ലായിരുന്നു.. ആ ഘട്ടത്തിലാണ് നമുടെ വകുപ്പിലെ മുൻADO ആയിരുന്ന ഉഴവൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.പി.എൽ.എബ്രഹാം സാർ ധനകാര്യ മന്ത്രിയായ മാണിസാറിനെ കാണുന്നതിനുള്ള അവസരം ഉണ്ടാക്കി തന്നത്. ഫയലിൽ വളരെ Negative ആയി എഴുതിയിരുന്ന ഫയലിൽ നമ്മുടെ നിരന്തര ഇടപെടൽ മൂലമാണ് മന്ത്രിയുടെ മേശപ്പുറത്ത് എത്തിക്കുവാനായത്... ഫയൽ നോക്കിയ മാണിസാർ ഫയൽ എന്നെയും PLഎബ്രഹാം സാറിനേയും വായിച്ചു കേൾപ്പിച്ചു.. ഇതിൽ എങ്ങിനെയാണ് എനിക്കിനി തിരിച്ച് എഴുതാൻ കഴിയുന്നത് എന്ന നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിയപ്പോൾ ഞങ്ങളുടെ കണ്ണ് നിറഞ്ഞു പോയി - മാസങ്ങളായി നടന്ന് ഫയൽ ഇവിടെ വരെ എത്തിയപ്പോഴത്തെ ആ അവസ്ഥ ഞങ്ങളെയൊക്കെ അഷ്ടപ്രഞ്ജരാക്കി... അപ്പോൾ ശ്രീ. PL എബ്രഹാം സാർ പറഞ്ഞ ഒരു വാചകമുണ്ടു... 'മാണിസാർ ഞാൻ പത്തു മുപ്പതു കൊല്ലം കഞ്ഞി കുടിയ ഡിപ്പാർട്ട് മെൻറിലെ ജീവനക്കാരുടെ പ്രശ്നമാണ്. സാറ് എന്തെങ്കിലും ചെയ്തേ ഒക്കൂ' - മാണിസാർ PL ന്റെ വാക്കുകൾക്ക് അടിമപ്പെടുകയായിരുന്നു എന്നു വേണം കരുതുവാൻ - എത്രയോ വർഷമായി നമ്മുടെ RA/Sl ശമ്പള സ്കെയിൽ JS ന് തുല്യമായതും Statisical Inve/Aടst. ന്റെ സ്കെയിൽ ഉയർത്തിയും ഇറങ്ങിയ ഉത്തരവിനു പിന്നിൽ ഒട്ടനവധി മനുഷ്യപ്രയഗ്നങ്ങൾ ഉണ്ടായിരുന്നു എന്ന കാര്യം ആരും മറന്നു പോകരുത് - ആലപ്പുഴയിൽ നിന്നുള്ള ഹരികുമാർ , ടോണി സെബാസ്റ്റ്യൻ, ജോബ്, എറണാകുളത്തു നിന്നുള്ള മുഹമ്മദ് അമീൻ, ജോഷി, ഹബീബുള്ള, വി.വി.സുകുമാരൻ, ഉമ്മർ ഫറൂക്, ശ്രീകുമാർ തുടങ്ങി നിരവധിപ്പേർ -എല്ലാവരുടേയും ഒരു മനസ്സോടെയുള്ള പ്രവർത്തനം... പാതിരാത്രി ഉറക്കം ഉപേക്ഷിച്ച് യാത്ര ചെയ്യുമ്പോഴും പരസ്പരം പഴിക്കാതെ ഒരു മനസ്സോടെ മുന്നേറിയതു കൊണ്ടാണ് ശുഭപര്യവസാനം ഉണ്ടായത്... എല്ലാവർക്കും നന്ദി --
മാണി സാറിന് ആദരാഞ്ജലികൾ
കെ.ആർ.തങ്കജി
മുൻ ജനറൽ സെക്രട്ടറി
ESTSO
No comments:
Post a Comment