Sunday, 17 November 2019

ജീവനക്കാരെ തോന്നും പടി തട്ടി ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം

മുഖ്യമന്ത്രി താങ്കളുടെ വകുപ്പിൽ തലങ്ങും വിലങ്ങും നടക്കുന്ന അനധികൃത സ്ഥലം മാറ്റത്തെപ്പറ്റി അറിയുന്നുണ്ടോ..? ജീവനക്കാരെ തോന്നും പടി തട്ടി ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം; നടപടിയെടുത്തത് സാധാരണക്കാരുടെ വിവരങ്ങൾ സ്വന്തം ഫോണിൽ ശേഖരിക്കാത്തതിന്റെ പേരിൽ

November 16, 2019
 WhatsApp  Facebook

സ്വന്തം ലേഖകൻ


കോട്ടയം: കേരളത്തിന്റെ ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് കാണുന്നുണ്ടോ. അങ്ങയുടെ കീഴിലുള്ള വകുപ്പിൽ സാധരണക്കാരുടെ വ്യക്തിപരമായ വിവരങ്ങൾ സ്വന്തം ഫോണിൽ ശേഖരിച്ചില്ലെന്ന പേരിൽ നിരവധി ഉദ്യോഗസ്ഥരാണ് തലങ്ങും വിലങ്ങും സ്ഥലം മാറ്റത്തിന് വിധേയരാകുന്നത്. യാതൊരു ഉത്തരവുമില്ലതെ വാക്കാനുള്ള നിർദേശം അനുസരിക്കാതിരുന്നതിന്റെ പേരിലാണ് നാല് ഉദ്യോഗസ്ഥലം ഇതുവരെ സ്ഥലം മാറ്റിയിരിക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അടക്കം ചോദ്യം ചെയ്തതിന്റെ പേരിലാണ് ഈ സ്ഥലം മാറ്റങ്ങളെല്ലാം ഉണ്ടായിരിക്കുന്നത്.


കോട്ടയം ജില്ലയിലെ ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലാണ് ഉ്‌ദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി മാനസികമായ ക്രൂര പീഡനം അരങ്ങേറുന്നത്. വകുപ്പ് സർക്കാറിനുവേണ്ടി പൊതുജനങ്ങളുടെ വിവരശേഖരണം ഏറ്റെടുത്തു നടത്തുന്നുണ്ട്. വിവിധ വകുപ്പുകളുടെയും സർക്കാരിന്റെയും വിവിധ പദ്ധതികൾക്കു വേണ്ടിയാണ് സർക്കാർ ഇത്തരത്തിൽ വിവര ശേഖരണം നടത്തുന്നത്.


Loading...
എന്നാൽ, ഈ വിവര ശേഖരണത്തിനായി എത്തുന്ന സർക്കാർ ജീവനക്കാരുടെ പക്കലുള്ള മൊബൈൽ ഫോണിനെച്ചൊല്ലിയാണ് ഇപ്പോൾ വിവാദം ഉയർന്നിരിക്കുന്നത്. വിവരശേഖരണത്തിന്റെ ഭാഗമായി പൊതുജനങ്ങളുടെ സ്വകാര്യ വിവരങ്ങളടങ്ങിയ വിവരങ്ങൾ ജീവനക്കാരുടെ സ്വകാര്യ മൊബൈൽ ഫോണിൽ ശേഖരിക്കണമെന്നാണ് ഇപ്പോൾ വാദം ഉയരുന്നത്. വകുപ്പ്‌മേധാവിയാണ് ഇതു സംബന്ധിച്ചുള്ള നിർബന്ധം ജീവനക്കാരുടെ മേൽഅടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്.

ജീവനക്കാർ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ ഫോണിൽ സാധാരണക്കാരുടെ വിവരങ്ങൾ സൂക്ഷിക്കണമെന്നാണ് വകുപ്പ് മോധാവിമാർ വാക്കാൽ നൽകിയിരിക്കുന്ന നിർദേശം. എന്നാൽ ഇതു സംബന്ധിച്ചുള്ള ഒരു ഉത്തരവിറക്കാൻ വകുപ്പ് ഇതുവരെ തയ്യാറയിട്ടില്ലതാന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. ജീവനക്കാരുടെ സ്വകാര്യ മൊബൈൽ ഫോണിൽ ജോലി ചെയ്യണമെന്ന നിർബന്ധത്തിനു വഴങ്ങാത്ത ജീവനക്കാരെയാണ് ഇത്തരത്തിൽ സ്ഥലംമാറ്റി വേട്ടയാടുന്നത്.

ഒക്ടോബർ 5 ന് തിരുവനന്തപുരത്ത് വകുപ്പ് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവീസ് സംഘടനകളുടെ യോഗത്തിൽ ജീവനക്കാരുടെ ആശങ്കകൾ പരിഹരിച്ച്, ട്രയൽ റൺ നടത്തി അപാകതകൾ പരിഹരിച്ച്, മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്തി മാത്രമേ വകുപ്പിലെ ഡിജിറ്റൈസേഷൻ നടത്തൂ എന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഈ ഉറപ്പ് കാറ്റിൽപറത്തി ആണ് ഇത്തരത്തിൽ ശിക്ഷണ നടപടികളുമായി ജില്ലയിൽ വകുപ്പ് മുന്നോട്ടു പോകുന്നത്

വകുപ്പിൽ നടക്കുന്ന ക്രമവിരുദ്ധ നിർബന്ധിത സ്ഥലം മാറ്റങ്ങളിൽ പ്രതിഷേധിച്ച് ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് ടെക്കനിക്കൽ സ്റ്റാഫ് ഓർഗനൈസേഷൻ കോട്ടയം ജില്ലാ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. പ്രകടനത്തെ സംസ്ഥാന സെക്രട്ടറി പി ജയകൃഷ്ണൻ അഭിസംബോധന ചെയ്യ്തു. വകുപ്പിലെ കെടുകാര്യസ്തതയും അഴിമതിസമ്പന്ധിച്ചും ചോദ്യം ചെയ്യുന്നവരെയാണ് തെരഞ്ഞ്പിടിച്ച് സ്ഥലംമാറ്റുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വ്യക്തമായ സ്ഥലംമാറ്റം മാനദണ്ഡങ്ങൾ പുറത്തിറക്കിയ ഇടതു ജനാധിപത്യ മുന്നണി സർക്കാരിന്റെ മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിലാണ് ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാകുന്നത് സർക്കാറിന് ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിഷേധ പരിപാടിക്ക് നേതാക്കളായ വി എസ് മഹേഷ് ജില്ലാ സെക്രട്ടറി നേതൃത്വം നൽകി.

പാലാ: കോട്ടയം ജില്ലയിലെ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ നടക്കുന്ന ക്രമ വിരുദ്ധ നിർബന്ധിത സ്ഥലംമാറ്റങ്ങളിൽ എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ടെക്‌നിക്കൽ സ്റ്റാഫ് ഓർഗനൈസേഷൻ പ്രതിഷേധിച്ചു. പ്രകടനത്തെ സംസ്ഥാന ജനറൽ സെക്രട്ടറി വിജയകൃഷ്ണൻ അഭിസംബോധന ചെയ്തു. ജീവനക്കാരുടെ സ്വകാര്യ മൊബൈൽ ഫോണിൽ ജോലി ചെയ്യണമെന്ന നിർബന്ധത്തിനു വഴങ്ങാത്ത ജീവനക്കാരെയാണ് ഇത്തരത്തിൽ സ്ഥലംമാറ്റി വേട്ടയാടുന്നത്. ഒക്ടോബർ 5 ന് തിരുവനന്തപുരത്ത് വകുപ്പ് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവീസ് സംഘടനകളുടെ യോഗത്തിൽ ജീവനക്കാരുടെ ആശങ്കകൾ പരിഹരിച്ച്, ട്രയൽ റൺ നടത്തി അപാകതകൾ പരിഹരിച്ച്, മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്തി മാത്രമേ വകുപ്പിലെ ഡിജിറ്റൈസേഷൻ നടത്തൂ എന്ന ഉറപ്പ് കാറ്റിൽപറത്തി ആണ് ഇത്തരത്തിൽ ശിക്ഷണ നടപടികളുമായി ജില്ലയിൽ വകുപ്പ് മുന്നോട്ടു പോകുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വ്യക്തമായ സ്ഥലംമാറ്റം മാനദണ്ഡങ്ങൾ പുറത്തിറക്കിയ ഇടതു ജനാധിപത്യ മുന്നണി സർക്കാരിൻറെ മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിലാണ് ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാകുന്നത് സർക്കാറിന് ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിഷേധ പരിപാടിക്ക് നേതാക്കളായ വി എസ് മഹേഷ്, രാജേഷ് ജോർജ്, ധനേഷ് എം എസ് എന്നിവർ നേതൃത്വം നൽകി

 https://thirdeyenewslive.com/cm-kerala-4koi/

No comments:

Post a Comment