നം: ഡിഇഎസ്/4342/2024-Trng
വിവരാവകാശനിയമം (RTI Act 2005) സംബന്ധിച്ച അവബോധം ജീവനക്കാർക്കിടയിൽ വർധിപ്പിക്കുന്നതിനായി ഐ.എം.ജി ഈ വിഷയത്തിൽ 12-12-2024 ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 1.30 വരെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ജീവനക്കാർക്കായി ഒരു ഓൺലൈൻ പരിശീലനം നടത്തുന്നു. പ്രസ്തുത പരിശീലന പരിപാടിയിൽ ജില്ലാ/താലൂക്ക് തലത്തിലുള്ള ജീവനക്കാർക്ക് പങ്കെടുക്കാവുന്നതാണ്. താൽപ്പര്യമുള്ളവർ ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുള്ള ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഇതുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഐ.എം.ജി യിൽ നിന്നും ലഭിക്കുന്നതാണ്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കായിരിക്കും പരിശീലനത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാകുക എന്നറിയിക്കുന്നു. Google Ferm registration link ചുവടെ ചേർക്കുന്നു.
രജിസ്റ്റർ - ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
മറ്റു ജീവനക്കാർക്ക്
ടി പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഐ എം ജി സ്ഥിരമായി നടത്തുന്ന വിവരാവകാശ നിയമം - ഓൺലൈൻ കോഴ്സിൽ പങ്കെടുക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് https://rti.img.kerala.gov.in/rti/
No comments:
Post a Comment