സംസ്ഥാന
കമ്മറ്റി യോഗവും 2018 സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗതസംഘം പിരിച്ചുവിടലും 23 മാർച്ച്
2018 തൃശ്ശൂർ ദാദാ ഘോഷ് ഹാളിൽ
വെച്ച് നടന്നു.
മുൻ
സംസ്ഥാന പ്രസിഡൻറ് ശ്രീ കെ
ആർ തങ്കജിയുടെ അധ്യക്ഷതയിൽ
ചേർന്ന യോഗത്തിൽ മുൻ സംസ്ഥാന
ജനറൽ സെക്രട്ടറി ശ്രീ
ഉമ്മർ ഫാറൂഖ് സ്വാഗതമാശംസിച്ചു. പുതിയ
ഭരണസമിതിയെ മുൻ സംസ്ഥാന
പ്രസിഡന്റ് ശ്രീ ഹബീബുള്ള സ്വാഗതം
ചെയ്തു.
ഇ
എസ് ടി ഒ
യുടെ സംസ്ഥാന സമ്മേളനത്തിന്
ആതിഥ്യം വഹിച്ച തൃശ്ശൂർ ജില്ലാ പ്രസിഡന്റും
സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീമതി
പ്രിയ ഗോപാലകൃഷണൻ
സംസ്ഥാനസമ്മേളനത്തിന്റെ വരവുചെലവു കണക്കുകൾ അവതരിപ്പിച്ചു.
വിശദമായ ചർച്ചകൾക്കു ശേഷം കണക്കുകൾ അംഗീകരിച്ചു.
വളരെ
ഭംഗിയായും ചെലവു ചുരുക്കിയും നടത്തിയ
കഴിഞ്ഞ സംസ്ഥാന സമ്മേളനം വിജയിപ്പിച്ച
തൃശ്ശൂർ ജില്ലാ കമ്മിറ്റിയെ സംസ്ഥാന
കമ്മിറ്റി മുക്തകണ്ഠം പ്രശംസിച്ചു. സമ്മേളനത്തെ
സംബന്ധിച്ച് അവലോകനം നടന്നു. വനിതാ നേതൃത്വം വിജയകരമായി പ്രവർത്തിക്കുന്നുവെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
ചർച്ചകൾക്കു ശേഷം സ്വാഗതസംഘം പിരിച്ചുവിട്ടതായി
പ്രഖ്യാപിച്ചു.
പുതിയ
സംസ്ഥാന കമ്മിറ്റി പഴയ ഭാരവാഹികളിൽ
നിന്ന് രേഖകൾ കൈപ്പറ്റി ചുമതല
ഏറ്റെടുത്തു. പുതിയ സംസ്ഥാന കമ്മിറ്റിക്ക്
എല്ലാവരും ആശംസകൾ അറിയിച്ചു.
2018 പ്രവർത്തന വർഷത്തിലെ പുതിയ സാരഥികൾ, ശ്രീ മുഹമ്മദ് അമീനും (പ്രസിഡന്റ്), ശ്രീ ടോണി സെബാസ്റ്റ്യനും (സെക്രട്ടറി) 2017 വർഷത്തെ ഭാരവാഹികളിൽ നിന്ന് അധികാരമേൽക്കുന്നു. |
സംഘടനാ
പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് ഈ വർഷം
എടുക്കേണ്ട നടപടികളെക്കുറിച്ച് കമ്മിറ്റി ചർച്ചചെയ്തു. സംഘടനയുടെ
ഭരണപരമായ ചട്ടക്കൂട് ശക്തിപ്പെടുത്തണമെന്ന് മധ്യ
മേഖല സെക്രട്ടറി ശ്രീ
പി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.
സംഘടനാ
പ്രവർത്തനത്തിന് നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ
ഉണ്ടെന്ന് പ്രസിഡൻറ് അറിയിച്ചു. അംഗങ്ങളിൽ
നിന്നും സാധിക്കുമെങ്കിൽ അനുഭവമുള്ള മറ്റു ജീവനക്കാരിൽ
നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും സംഭാവന കൈപ്പറ്റാവുന്നതാണ്
എന്ന് തീരുമാനിച്ചു.
നിലവിലെ
സാഹചര്യത്തിൽ സംഘടനയുടെ പ്രവർത്തനം കൂടുതൽ
മെച്ചപ്പെടുത്തുന്നതിന് താഴെതട്ടിലേക്ക് വിവരങ്ങൾ എത്തിക്കുന്നതിന് സംസ്ഥാന
കമ്മിറ്റിയും ജില്ലാകമ്മിറ്റികളും ആത്മാർത്ഥമായി പരിശ്രമിക്കണമെന്ന് തീരുമാനിച്ചു.
സംഘടന
കാലാകാലങ്ങളിൽ ആവശ്യപ്പെട്ടിരിക്കുന്ന വിഷയങ്ങളിൽ തീരുമാനമാകാതെ നിൽക്കുന്ന
കാര്യ ങ്ങളിൽ പുതിയ സമിതി
വേണ്ടത്ര ശ്രദ്ധ പതിപ്പിക്കണം എന്ന്
കമ്മിറ്റി അഭിപ്രായപ്പെട്ടു. ശമ്പളനിർണയത്തിലെ അപാകത, പുതിയ താലൂക്കുകളിൽ
വകുപ്പുതല കാര്യാലയങ്ങൾ, സർവ്വേകളിലെ
അശാസ്ത്രീയത ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ, ഡയറക്ടറേറ്റിൽ നിന്നും വരുന്ന കത്തിടപാടുകളിലെ
വ്യക്തതക്കുറവ്, എന്നീ കാര്യങ്ങൾ കമ്മിറ്റി
ചർച്ചചെയ്തു.
കാലത്തു
10 മണിക്ക് ചേർന്ന യോഗം ഉച്ച
തിരിഞ്ഞു 2 മണിക്ക് അവസാനിച്ചു
തീരുമാനങ്ങൾ
ജില്ലാ കമ്മിറ്റികളെ ഉചിത മാർഗ്ഗേന അറിയിക്കുന്നതാണ്.