എന്താണ് ഇ എസ് റ്റി എസ് ഒ ( ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ടെക്നിക്കൽ സ്റ്റാഫ് ഓർഗനൈസേഷൻ)
എല്ലാവരും പറയുന്നതുപോലെ ഇത് ഒരു കാറ്റഗറിക്കൽ സംഘടന അല്ല. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ നോൺ ഗസറ്റഡ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയുള്ള departmental organisation ആണ്. സാധാരണ Registered സംഘടനകളെക്കാളും ഉപരിയായി സർക്കാരിന്റെ അംഗീകാരമുള്ള Recognized സംഘടനയാണ് ESTSO.Recog No. 235/84.( ശ്രദ്ധിക്കുക Regd അല്ല).
1. നമ്മുടെ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരെ1996 -ലെ ശമ്പള കമ്മീഷൻ മുതൽ തുടർന്ന് ഇങ്ങോട്ട് അവഗണിച്ച് തരംതാഴ്ത്തി കൊണ്ടിരുന്നപ്പോൾ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർക്കായി ശക്തമായി മുന്നോട്ടു ഇറങ്ങി 2010- ൽ ശമ്പള കമ്മീഷന്റെ അപാകതകൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച അനോമലി കമ്മിറ്റിയിൽ ആവശ്യങ്ങൾ ഉന്നയിച്ച് എൻട്രി കേഡറിലേത് ഉൾപ്പെടെ ശമ്പള സ്കെയിൽ ഉയർത്തുകയും RA /SI തസ്തിക ജൂനിയർ സൂപ്രണ്ട് സമാനതയിലേക്ക് എത്തിക്കുകയും ചെയ്ത സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ സ്വന്തം സംഘടന. ( സംശയമുള്ളവർക്ക് അനോമലി സെല്ലിലെ10405A എന്ന ഫയൽ പരിശോധിക്കുക) ആദരണീയനായ മുൻ ധനകാര്യ മന്ത്രി സർവ്വശ്രീ കെ എം മാണി അവർകളെ ആദരവോടെ ഈ സമയത്ത് ഓർക്കുന്നു
2. 1982 -ൽ രൂപീകൃതമായതുമുതൽ ഇന്നുവരെ നിരവധി പോരാട്ടങ്ങളിലൂടെ ഉദിച്ചുയർന്നു നിൽക്കുന്ന സംഘടനയാണ് ESTSO. മറ്റ് ഡിപ്പാർട്ട്മെന്റുകളിൽ LD :UD അനുപാതം 1:1 ആക്കി ഉയർത്തിയപ്പോൾ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലേതു മാത്രം 1:3 ആയിരുന്നു. അത് പരിഹരിക്കാൻ ആദ്യകാല പ്രവർത്തകർ മുന്നിട്ടിറങ്ങിയതിന്റെ ഫലമായി 1:1 അനുപാതം നേടിയെടുക്കാൻ കഴിഞ്ഞത് മുതൽ ഡിപ്പാർട്ട്മെന്റിലെ നിരവധി പ്രശ്നങ്ങൾ നേരിടാൻ ESTSO എന്ന സംഘടന മുന്നിട്ടിറങ്ങിയിട്ടുണ്ട്. Sssp -ക്കെതിരായ പോരാട്ടം, ഡിപ്പാർട്ട്മെന്റ് സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കാൻ നടത്തിയ പോരാട്ടം, അശാസ്ത്രീയമായ ഡിജിറ്റൈസേഷനെതിരായ പോരാട്ടം, അന്യായമായ സ്ഥലംമാറ്റങ്ങൾക്കെതിരെ നിയമ പോരാട്ടം തുടങ്ങി ഡിപ്പാർട്ട്മെന്റ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സിവിൽ സർവീസിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ സർക്കാരിന്റെയും ശമ്പള കമ്മീഷന്റെയും ഭരണപരിഷ്കാര കമ്മീഷന്റെയും ശ്രദ്ധയിൽപ്പെടുത്തുന്നതിന് ജനറൽ സംഘടനകൾക്ക് അതീതമായി പ്രവർത്തിച്ച സംഘടനയാണ് ESTSO.
3. പ്രത്യേകമായി പറയട്ടെ : ആരുടെയും വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ, ആരെയെങ്കിലും എതിർക്കാനോ ഇതുവരെ സംഘടന ഇടപെട്ടിട്ടില്ല... ഇനി ഇടപെടുകയും ഇല്ല. ചുരുക്കി ഇത്രയും കാര്യങ്ങൾ മാത്രം വിശദീകരിക്കുന്നു.
4. ഒന്നുകൂടി പറയാം. ഇൻവെസ്റ്റിഗേറ്റർ മാരുടെ ആവശ്യങ്ങൾ സർക്കാർതലത്തിൽ ഉന്നയിക്കുവാൻ ESTSO എന്ന നമ്മുടെ സംഘടന മാത്രമേ ഉള്ളൂ.
ഇന്ന് റൂറൽ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ നട്ടെല്ലായ വി ഇ ഒ -മാർക്ക് ഉണ്ടായ ദുരനുഭവം നമ്മുടെ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർക്ക് ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രം ആഗ്രഹിച്ചുകൊണ്ട്..........
സ്നേഹപൂർവ്വം
റ്റോണി സെബാസ്റ്റ്യൻ
സംസ്ഥാന കമ്മിറ്റി മെമ്പർ, ( മുൻ സംസ്ഥാന ജനറൽ സെക്രട്ടറി) ഇ എസ് റ്റി എസ് ഒ.